NCT
KeralaNewsThrissur News

എടത്തിരുത്തിയിൽ വീട്ടിൽക്കയറി യുവാവിനെ മർദ്ദിച്ച കേസ് : 27 ക്രിമിനൽ കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി.

കൈപമംഗലം പൊലീസ് സ്റ്റേഷന്റെ പരിധിയിലെ എടത്തിരുത്തിയിൽ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ അമിത് ശങ്കർ (33) അറസ്റ്റിൽ. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മരത്താക്കര എളംതുരുത്തി സ്വദേശിയും നിലവിൽ എടത്തിരുത്തി മുനയത്ത് താമസക്കാരനുമായ അമിത് ശങ്കർ, മുൻവൈരാഗ്യത്തെ തുടർന്ന് മെയ് 25-ന് ഉച്ചയ്ക്ക് 2 മണിയോടെ ശരത് (25) എന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്നാണ് കേസ്. കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്ന ശരത്തിനെ ഹാളിൽ കിടക്കുന്നതിനിടെയാണ് മർദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ കൈപമംഗലം എസ്‌എച്ച്‌ഒ ബിജിത്ത് കെ.ടി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Related posts

തൃശ്ശൂർ ജില്ലയിലെ അഞ്ച് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

murali

മാർച്ച് 31 കെ.സി. വേലായുധന്റെ 31-ാം ചരമ വാർഷിക ദിനം ആചരിച്ചു.

murali

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി.

murali
error: Content is protected !!