വടക്കാഞ്ചേരി മാരാത്ത്കുന്നിലെ പഴയ കരിങ്കൽ ക്വാറിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാത്ത്കുന്ന് സ്വദേശി മാരാത്ത് വീട്ടിൽ രാമദാസിന്റെ ഭാര്യ സുമതി (48) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ വടക്കാഞ്ചേരി ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് വടക്കാഞ്ചേരി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.
