തളിക്കുളം സെന്ററിൽ നിന്നും ബ്ലോക്കോഫീസിലേക്ക് പോകുന്ന റോഡ് തകർന്ന് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ആയത് സഞ്ചാര യോഗ്യമാക്കുന്നതിനു വേണ്ടി NH 66 കരാറുകാരായ ശിവാലയ കൺസ്ട്രക്ഷനിലെ ഉദ്യോഗസ്ഥരുമായി തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് രഞ്ജില ഗിരി, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനു, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി എം നൗഷാദ്,
ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം എസ് ഭാസ്കരൻ തളിക്കുളം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നീന സുഭാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി മണികണ്ഠൻ, സ്മിത്ത്,സതി രാജു, അംബിക ടീച്ചർ, സിന്ധു സിദ്ധപ്രസാദ് എന്നിവർ ചേർന്ന് ചർച്ച നടത്തി. ആയതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചക്കകം റോഡിന്റെ പണി നടത്തി സഞ്ചാര യോഗ്യ മാക്കാമെന്നു ശിവാലയ ഉറപ്പ് നൽകി.
