NCT
KeralaNewsThrissur News

വില്പനയ്ക്കായി എത്തിച്ച 13.21 ഗ്രാം എം ഡി എം എയുമായി ഫുഡ് ഡെലിവറി ബോയ് പിടിയിൽ.

മണ്ണുത്തി : തുഫാൻ ദി നാർക്കോ ഹണ്ടിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ ബാംഗ്ളൂരിൽ നിന്നും വില്‌പനയ്ക്കായി കൊണ്ടുവന്ന 13.21 ഗ്രാം എം ഡി എം എയുമായി ഫുഡ് ഡെലിവറി ബോയ് പുത്തൂർ പുത്തൻകാട് സ്വദേശിയായ അവന്നാളി വീട്ടിൽ ഗോപകുമാർ (27) എന്നയാളെയാണ് മണ്ണുത്തി പോലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

12.6.2026 തിയ്യതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തൂഫാൻ ദി നാർക്കോ ഹണ്ടിൻെറ ഭാഗമായി മണ്ണുത്തി പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് മണ്ണുത്തിയിൽ വച്ച് നടത്തിയ പരിശോധനയിൽ സംശയാസ്‌പദമായ രീതിയിൽ കണ്ട ഫുഡ് ഡെലിവറി ബോയ് യെ പരിശോധന നടത്തിയപ്പോൾ 0.08 ഗ്രാം എം ഡി എം എ പിടികൂടുകയായിരുന്നു.

പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ നിന്നും വില്പനയ്ക്കായി ബാംഗ്ളൂരിൽ നിന്നും കൊണ്ടുവന്ന 13.13 ഗ്രാം എം ഡി എം എ പിടികൂടിയത്. ആകെ 13.21 ഗ്രാം എം ഡി എം എ യാണ് പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ അനുബന്ധ സാമഗ്രികളായ രണ്ട് ഇലക്ട്രോണിക് ത്രാസ്സും രണ്ട് ബണ്ടിൽ സിപ് ലോക്ക് കവറും കണ്ടെടുത്തു. പ്രതിക്ക് ബാംഗ്ളൂരിൽ നിന്നും രാസലഹരി വില്‌പനയ്ക്കായി എത്തിക്കുന്ന പതിവുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ ദേശ്‌മുഖ് ഐ പി എസ് ന്റെ നിർദ്ദേശത്തിലും ഒല്ലൂർ അസിസ്റ്റൻറ് കമ്മിഷണർ കെ.പി ടോംസൺന്റെ നേതൃത്വത്തിലും നടന്ന അന്വേഷണ സംഘത്തിൽ മണ്ണുത്തി ഇൻസ്പെക്‌ടർ സി.വി ബിജു,സബ് ഇൻസ്പെക്ട‌ർമാരായ കെ.ഉണ്ണി, ജയൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്ത്,സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിനി,അഭിൻദാസ്,സ്റ്റീഫൻതോമസ് എന്നിവരും ഡാൻസാഫ് സ്ക്വാഡ് പോലീസ് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്.

Related posts

തിരുവില്വാമലയിൽ ഓട്ടോ മറിഞ്ഞ് 4-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

murali

സിബിഐ ചമഞ്ഞ് ഒന്നേ മുക്കാൽ കോടി രൂപയുടെ സൈബർ തട്ടിപ്പ് : രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.

murali

എം.ഡി.എം.എയുമായി യുവാവ് ചാവക്കാട് പോലീസിന്റെ പിടിയിൽ.

murali
error: Content is protected !!