മുറ്റിച്ചൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും റോഡിൽ തലയടിച്ച് വീണ വീട്ടമ്മ മരിച്ചു. തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്.
മുറ്റിച്ചൂർ സ്വദേശി തൊപ്പിയിൽ വീട്ടിൽ സെയ്തുമുഹമ്മദിൻ്റെ ഭാര്യ സുഹ്റ (74) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് മുറ്റിച്ചൂർ കല്ലാറ്റ് പുഴ ശിവക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം.
പേരകുട്ടിയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആയിരുന്നു ഇവർ. പിറകിലൂടെ എത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിടുകയും സുഹറ റോഡിലെ കല്ലിൽ തലയടിച്ച് വീഴുകയുമായിരുന്നു. ഉടൻ തന്നെ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
