NCT
KeralaNewsThrissur News

ഓപ്പറേഷൻ തൂഫാൻ : 36 കിലോയിലധികം കഞ്ചാവുമായി അതിസാഹസികമായി രണ്ടുപേരെ പിടികൂടി.

ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിൻെറ ഭാഗമായി നടത്തിയ പരിശോധനയിൽ ബാംഗ്ളൂരിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 36.65 കിലോഗ്രാം കഞ്ചാവുമായി കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരെയാണ് കുന്നംകുളം പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അതിസാഹസികമായി പിടികൂടിയത്.

ഇന്ന് പുലർച്ചെ (17.6.2026) യാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് പെരുമ്പിലാവിൽവച്ച് പ്രതികളുടെ വാഹനം നിറുത്താൻ ശ്രമിച്ചത്. എന്നാൽ പോലീസിനെ കണ്ട പ്രതികൾ വാഹനം പോലീസുദ്യോഗസ്ഥരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റുകയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷിന്റെ വാഹനത്തിൽ ഇടിപ്പിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് പോലീസ് സാഹസികമായി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. തലനാരിഴയ്ക്കാണ് പോലീസുദ്യോഗസ്ഥർ രക്ഷപെട്ടത്. പ്രതികളുടെ വാഹനത്തെ പിൻതുടർന്ന് തടഞ്ഞ് അതിസാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളുടെ വാഹനത്തിൽ ചാക്കിൽ കെട്ടിയനിലയിലാണ് 36 കിലോഗ്രാമിലധികം തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തിയത്

പിടിയിലായ സനൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ‘ആന്റി സോഷ്യൽ’ ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത കഞ്ചാവ് ബാംഗ്ലൂരിൽനിന്നാണ് കേരളത്തിലേക്ക് എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. മുൻപും സമാന കേസുകളിൽ പിടിയിലായ പ്രതികളെ ഡാൻസാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

ലഹരിയുടെ ഉപയോഗം വിപണനം എന്നിവ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ സ്ഥലം അടുത്തുള്ള പോലീസ് സ്റ്റേഷൻ എന്നിവ സഹിതം ഉടനെ യോദ്ധാവിൻെറ 9995966666 എന്ന നമ്പരിലേക്ക് വാട്സാപ് മെസേജ് അയക്കുകയോ 9497927797, 9497979794 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതുമാണെന്നും കർശനമായ പരിശോധനകൾ തുടരുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െ എ പി എസ് അറിയിച്ചു

Related posts

നാട്ടിക മുൻ എം.എൽ.എ ഗീതാ ഗോപിയുടെ മാതാവ് അമ്മുക്കുട്ടി നിര്യാതയായി.

murali

തൃശ്ശൂരിൽ വൻ ലഹരിവേട്ട; 12.9 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

murali

വോട്ടെണ്ണലിന് സജ്ജമായി തൃശൂർ; കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.

murali
error: Content is protected !!