NCT
KeralaNewsThrissur News

ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ.

ചാലക്കുടി : സമയം ചാലക്കുടി സൗത്തിലുള്ള മോദി ബേക്കറിയുടെ മുൻവശം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസ്സിലെ പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര സ്വദേശി കിഴക്കൻ പറമ്പൻ വീട്ടിൽ അസറുദ്ദീൻ (29) എന്നയാളാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

2026 ജൂൺ 11-ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. കോടശ്ശേരി ചൗക്ക സ്വദേശിനി ഷീജയുടെ ഉടമസ്ഥതയിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടറിൽ മകൻ ഷാരോൺ (19), ചാലക്കുടി സൗത്തിലുള്ള മോദി ബേക്കറിയിലേക്ക് കേക്ക് വാങ്ങാനായി എത്തിയിരുന്നു. ബേക്കറിയുടെ മുൻവശം റോഡരികിൽ താക്കോലോട് കൂടി പാർക്ക് ചെയ്തിരുന്ന വാഹനം, കേക്ക് വാങ്ങി 20 മിനിറ്റിനുശേഷം തിരിച്ചെത്തിയപ്പോൾ കാണാനില്ലായിരുന്നു.

തുടർന്ന് ചാലക്കുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ജോർജ്ജ്, സി പി ഒ മാർട്ടിൻ പോൾ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു.

murali

മുരിങ്ങൂര്‍ പാലത്തുഴിയില്‍ കലുങ്കിനടിയില്‍ അസ്ഥികൂടം കണ്ടെത്തി.

murali

പുതുവർഷ പുലരിയിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഭക്തരുടെ പ്രതിഷേധം.

murali
error: Content is protected !!