വാടാനപ്പള്ളി : ആയിരംകണ്ണി കിഴക്ക് കനോലി പുഴയിൽ യുവാവിൻ്റെ മൃതദേഹം കാണപ്പെട്ടു. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തുടർനടപടികൾക്കായി എങ്ങേണ്ടിയൂർ എം.ഐ ആശുപത്രിയിലെ മോർച്ചറിയിൽ സുക്ഷിച്ചു. കഴിഞ്ഞദിവസം തൃപ്രയാറിൽ നിന്നും കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെതാണ് മൃതദേഹം എന്നാണ് സംശയം.
