NCT
KeralaNewsThrissur News

കള്ള് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു.

മതിലകം : കള്ളുകുടിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്താൽ കള്ള് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പാലക്കാട് നിന്നും മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പോഴങ്കാവ് പൈനാട്ട് അമൽ (27) ആണ് അറസ്റ്റിലായത്.

പോഴങ്കാറിലുള്ള കള്ള് ഷാപ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാപ്പ് മാനേജരായ പനങ്ങാട് ഉല്ലാവവളവ് അവിനിപ്പുള്ളി അശ്വിൻ (27) ആക്രമണത്തിൽ കുപ്പികൊണ്ടുള്ള അടിയേറ്റ് ചെവിക്ക് താഴെ മുറിവേറ്റത്.

തടയാൻ ശ്രമിച്ച അശ്വിന്റെ സുഹൃത്തായ വിഘ്നേഷിനെയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. അമലും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ഷാപ്പിലെത്തി കള്ള് കുടിച്ചിരുന്നു. ഇതിന്റെ പണം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.

മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രജീഷ് എസ്, എസ് ഐ നെസിയ എം സാഹിബ്, ജി എസ് സി പി ഒ പ്രബിൻ, സി പി ഒ മാരായ രാഗിൻ, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി.

murali

വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

murali

മുറ്റിച്ചൂർ പാലത്തിൽ നിന്നും പുഴയിൽച്ചാടിയ യുവതിയെ രക്ഷപ്പെടുത്തി.

murali
error: Content is protected !!