NCT
KeralaNewsThrissur News

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം മൂന്നാം ദിവസം കൃഷ്ണവതാരം. വിഷ്ണുസ്തുതി നടന്നു.

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം മൂന്നാം ദിവസം കൃഷ്ണവതാരം. വിഷ്ണുസ്തുതി നടന്നു. ക്ഷേത്രത്തിൽ രാവിലെ വിശേഷ ചടങ്ങുകൾക്കു ശേഷം യജ്ഞ വേദിയിൽ ശ്രീമദ് ദേവീഭാഗവത പാരായണം, പ്രഭാഷണം, തുടർന്ന് ശുക്ര തപസ്സു മുതൽ മഹിഷാസുര വധം വരെ ഭാഗങ്ങൾ പാരായണം നടന്നു.

വിഷ്ണു സഹസ്രനാമ , പുരുഷസൂക്ത അർച്ചന, പാലഭിഷേകം, പ്രധാന നിവേദ്യമായി പാൽപായസം, പാനകം, വൈകീട്ട് കുട്ടികളുടെ അമ്പാടി വിവിധ കലാപരിപാടികൾ, ഉണ്ണിയൂട്ട് എന്നിവ നടന്നു. യജ്ഞാചാര്യൻ പെരുമ്പാവൂർ പട്ടിമറ്റം സി ജെ ആർ പിള്ളയുടെ നേതൃത്വത്തിലാണ് പാരായണം നടക്കുന്നത്.

നവാഹയജ്ഞ കമ്മിറ്റി പ്രസിഡണ്ട് പി ആർ സുരേഷ് കുമാർ, സെക്രട്ടറി കൃഷ്ണകുമാർ കണ്ടേരി, ട്രഷറർ പി വി ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
നാലാം ദിവസമായ ചൊവ്വാഴ്ച ദേവസ്‌തുതി മുതൽ ഭൃഗുവംശസ്ഥിതി വരെ പരായണം നടക്കും.

Related posts

ലോക്സഭാ തിരഞ്ഞെടുപ്പിന് തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍.

murali

കുന്നംകുളത്ത്‌ ലഹരി വേട്ട: 11.40 ഗ്രാം എം.ഡി.എം.എയുമായി രണ്ട്‌ പേർ അറസ്റ്റിൽ.

murali

കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് മോഷണം : പ്രതി അറസ്റ്റിൽ.

murali
error: Content is protected !!