അതിരപ്പിള്ളിയിൽ സ്‌കൂളിന് നേരെ കാട്ടാന ആക്രമണം. പൊരിങ്ങൽകുത്ത് LP സ്‌കൂളിന്റെ അടുക്കള കാട്ടാന തകർത്തു. കാട്ടാനയുടെ ആക്രമണ സമയത്ത് സ്കൂളിൽ വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. സ്കൂളിന്റെ ജനൽ പൊളിച്ച ശേഷം അകത്തുള്ള പാത്രങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും പുറത്തേക്ക് വലിച്ചിട്ടു. നാട്ടുകാർ കാട്ടാനയെ കാട്ടിലേക്ക് തുരത്തി ഓടിച്ചു.
