NCT
KeralaNewsThrissur News

കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ പ്രതി റിമാന്റിൽ.

മാള : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ മാള പോലീസ് അറസ്റ്റ് ചെയ്തു. മാള കനകക്കുന്ന് സ്വദേശി പള്ളികൂട്ടം വീട്ടിൽ വിജിഷിന്റെ മകൻ പ്രണവ് (21) ആണ് അറസ്റ്റിലായത്.
2026 ആഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 1.15 ഓടെ മാള കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 55.45 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
കുട്ടികൾക്ക് കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചതിന് എൻ.ഡി.പി.എസ് നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

എംഡിഎംഎയുമായി മുൻ എസ്.പി.യുടെ മകൻ അടക്കം രണ്ടുപേർ പിടിയിൽ.

murali

മൂന്നുപീടികയിൽ ക്ഷേത്രത്തിൽ കവർച്ച.

murali

സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!