September 19, 2024
NCT
NewsKeralaThrissur News

ബൈക്കിൽ എത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ കൂടി ഒല്ലൂരിൽ പിടിയിൽ.

ഒല്ലൂർ : ബൈക്കിൽ എത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തിലെ ഒരാളെ കൂടി ഒല്ലൂർ പോലീസും, കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും  ചേർന്ന് അറസ്റ്റ് ചെയ്തു . ആലപ്പുഴ സ്വദേശി അമ്പാടിയിൽ വീട്ടിൽ പ്രദീപ് (40) ആണ് അറസ്റ്റിലായത്. കേസിലെ ഒരു പ്രതി ആലപുഴ താമരകുളം സ്വദേശി സനൽ, (37 ) നെ  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും മോഷണം നടന്ന വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി .

കഴിഞ്ഞമാസം 26 27 തീയതികളിലായി ഒല്ലുർ  , തലോർ, ഇളംതുരുത്തി, അഞ്ചേരി, കേശവപടി , വിയ്യൂർ, വടക്കഞ്ചേരി, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ്  പ്രതികൾ ബൈക്കിൽ എത്തി   മാല  മോഷണം നടത്തിയത്.

Related posts

കോതപറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.

murali

യുവാവിനെ കാണാനില്ലെന്ന് പരാതി.

murali

ഗുരുവായൂരില്‍ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് പണം കവര്‍ന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതി ഫിനാൻസിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരനെന്ന് സൂചന.

murali
error: Content is protected !!