NCT
KeralaNewsThrissur News

തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും, കരുണം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ വനിത ദിനാഘോഷവും, തീവ്രമായ വോട്ടർ ബോധവൽക്കരണവും സംഘടിപ്പിച്ചു.

50-ാമത് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഒല്ലൂക്കര സേവാ ഗ്രാമത്തിൽ വെച്ച് തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും, മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം സംഘടനയുടെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത 50 വനിതകൾക്ക് സെഡാർ റീട്ടെയിൽ സമ്മാനിച്ച ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്യാമള മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കരുണം കൂട്ടായ്മ ചെയ്മാൻ ജെൻസൻ ജോസ് കാക്കശ്ശേരി, ഡോ.അരവിന്ദൻ വല്ലച്ചിറ, അഡ്വ.സിനി ജോൺ, നിധിൻ ജോസ്, ബിന്നു ഡയസ്, ജോസ് വൈക്കാടൻ, ലിയാസ് ബാബു, ഉഷ ഡേവിസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ജനാധിപത്യ സംവിധാനത്തിൽ ആരണ് (വി.ഐ.പി) വോട്ട് ഈസ് പവർ എന്ന തീവ്രമായ വോട്ടർ ബോധവൽക്കരണവും നടത്തി.

Related posts

കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സി പി ഐ എം നാട്ടിക ഏരിയ കമ്മറ്റിയുടെ കാൽ നട പ്രചരണ ജാഥ.

murali

എരുമപ്പെട്ടിയിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് കുന്നംകുളം ദയ റോയൽ ആശുപത്രിയിലെ പിആർഒ മരിച്ചു.

murali

ദേശീയ പാരാ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് വെങ്കലം.

murali
error: Content is protected !!