September 19, 2024
NCT
KeralaNewsThrissur News

ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് മരിച്ചു.

പീരുമേട് : ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22)വാണ് വണ്ടിപ്പെരിയാറിൽ മരിച്ചത്. ഒന്നാം മൈൽ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ഗോപാലന്റെ മകനാണ് മരണപ്പെട്ട ജിത്തു. ഇന്നലെ ഉത്സവത്തിന് മേളത്തിന് പോയ വണ്ടിപ്പെരിയാറിൽ വച്ച് ഉണ്ടായ തർക്കത്തിലാണ് ജിത്തുവിന് കുത്തേറ്റത്.

പ്രതി എന്ന് സംശയിക്കുന്ന വണ്ടിപ്പെരിയാർ മഞ്ജുമല പഴയകാട് സ്വദേശി പശുമല ജംഗ്ഷനിൽ ഓട്ടോ ഡ്രൈവർ ആയ മാക്സ് എന്ന് വിളിക്കുന്ന രാജായെ വണ്ടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.

Related posts

എയർഹോളിലൂടെ ഒളിക്യാമറ; പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ.

murali

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു.

murali

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം നടന്നു.

murali
error: Content is protected !!