September 19, 2024
NCT
KeralaNewsThrissur News

പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം; പ്രതി പോലീസ് കസ്റ്റഡിയിൽ.

കോഴിക്കോട് : പേരാമ്പ്ര സ്വദേശി അനുവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസില്‍ മലപ്പുറം സ്വദേശി പൊലീസിന്റെ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബാണ് പിടിയിലായത്. മോഷണത്തിനിടെ പ്രതി അനുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണ് വാളൂര്‍ സ്വദേശി അനു(26) കൊല്ലപ്പെട്ടത്.

സ്വന്തം വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അനുവിനെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉള്‍ഭാഗത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അനുവിന്റേത് കൊലപാതകമാണെന്ന സംശയമുയര്‍ന്നതിന് പിന്നാലെ സംഭവ സമയം പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Related posts

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

ലോകസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ പ്രത്യേക സ്ക്വാഡുകളുടെ വാഹന പരിശോധന തുടങ്ങി.

murali

വാടാനപ്പള്ളി ബിച്ച് ഫസൽ നഗറിൽ കടൽക്ഷോഭം രൂക്ഷം : ആറോളം വീടുകളിൽ വെള്ളം കയറി.

murali
error: Content is protected !!