September 20, 2024
NCT
KeralaNewsThrissur News

ചാവക്കാട് നഗരത്തിൽ വൻ തീപിടുത്തം: 3 കടകൾ കത്തിനശിച്ചു.

ചാവക്കാട് നഗരത്തിൽ വൻ തീപിടുത്തം; 3 കടകൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് തീ ആളിക്കത്തിയത്. ചാവക്കാട് സെന്ററിൽ പ്രവർത്തിക്കുന്ന അസീസ് ഫുട് വെയർ, ടിപ്പ് ടോപ്പ് ഫാൻസി ഡ്രസ്സ് അടക്കം മൂന്ന് കടകളാണ് കത്തി നശിച്ചത്. ഗുരുവായൂർ, കുന്നംകുളം, തൃശൂർ എന്നിവടങ്ങളിൽ നിന്നായി 8 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി. നാട്ടുകാരും മറ്റും തീ അണക്കാൻ രംഗത്തിറങ്ങി.

കെട്ടിടത്തിൻ്റെ മുകൾ ഭാഗത്തും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. സമീപത്തെ ടെലിവിഷൻ ചാനൽ, ഇലക്ട്രിക് കേബിളുകൾ എന്നിവ കത്തി. തൊട്ടടുത്ത ട്രാൻസ്‌ഫോർമറിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തകാരണം വ്യക്തമല്ല. എൻ.കെ.അക്ബർ എംഎൽഎ സ്ഥലം സന്ദർശിച്ചു.

 

Related posts

മിന്നൽ ചുഴലിയിൽ അഞ്ഞൂറിലേറെ നേന്ത്രവാഴകൾ നശിച്ചു.

murali

അയ്യപ്പൻകാവ് ക്ഷേത്രോത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു.

murali

ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്ര ദേവാലയത്തിൽ എട്ടാമിടം നേർച്ച ഊട്ടു തിരുനാളായി ആഘോഷിച്ചു.

murali
error: Content is protected !!