NCT
KeralaNewsThrissur News

വലപ്പാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു.

വലപ്പാട് ക്ഷേത്രത്തിൻ്റെ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. വലപ്പാട് ബിച്ച് വളവത്ത് മാധവൻ്റെ ഭാര്യ വിലാസിനി(65), പുളിക്കൽ ഷൺമുഖൻ ഭാര്യ രമണി(62) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ രമണിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും വിലാസിനിയെ വലപ്പാട് ഗവ.ആശുപത്രിയിയും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ വലപ്പാട് ബ്രഹ്മതേജോമയം ക്ഷേത്രത്തിൻ്റെ പാചകപ്പുരയിൽ വെച്ചാണ് അപകടം. അടുക്കളയിൽ നിന്നും പാചകവാതകത്തിൻ്റെ രൂക്ഷമായ ഗന്ധം പുറത്ത് വന്നതിനെ തുടർന്ന് ജനൽ തുറന്നിടാൻ വേണ്ടി ലൈറ്റ് ഓൺ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടർന്ന് വലപ്പാട് പോലിസും തൃശൂരിൽ നിന്നും ഡോഗ് സ്ക്വാഡും ഫോൻസിക് അധികൃതരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Related posts

കയ്‌പമംഗലം ചളിങ്ങാട് പട്ടാപ്പകൽ പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം.

murali

കൊലപാതകശ്രമം: പ്രതികൾ അറസ്റ്റിൽ.

murali

യുവാവിന് കുത്തേറ്റു.

murali
error: Content is protected !!