NCT
KeralaNewsThrissur News

തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.

തൃ​ശൂരിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറിനെ (ടി.ടി.ഇ) ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.ടി.ടി.ഇ കെ വിനോദാണ് മരണപ്പെട്ടത്. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. ടിക്കറ്റ് ചോദിച്ചതുമായ തർക്കമാണ് കാരണം. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവെ പോലീസ് പിടികൂടി.

ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം.മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിപാലക്കാട് റയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Related posts

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും.

murali

പെരിഞ്ഞനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

murali

ചേർപ്പിൽ സ്വർണ്ണ പണിയ്ക്ക് എത്തിയ കർണ്ണാടക സ്വദേശി ഉടമയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായി.

murali
error: Content is protected !!