NCT
KeralaNewsThrissur News

പട്ടാമ്പിയില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. രണ്ട് പെണ്‍മക്കള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

പട്ടാമ്പി : പാലക്കാട് വല്ലപ്പുഴ ചെറുകോട് യുവതി പൊള്ളലേറ്റ് മരിച്ചു. ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീന (35) ആണ് മരിച്ചത്. യുവതിക്കൊപ്പം പൊള്ളലേറ്റ രണ്ട് പെണ്‍മക്കളായ നിഖ (12), നിവേദ (ആറ്) എന്നിവരെ പൊള്ളലേറ്റ് നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍വെച്ച് സംഭവം നടന്നത്. മുറിയുടെ അകത്തുനിന്നും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സംഭവസമയത്ത് പ്രദീപിന്റെ മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് നിലവിളി കേട്ട് വീട്ടുകാര്‍ ചെന്നപ്പോഴാണ് സംഭവമറിയുന്നത്.

അയല്‍വീട്ടുകാര്‍ എത്തി വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബീന മരിക്കുകയായിരുന്നു. മക്കള്‍ രണ്ടുപേരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts

നാട്ടിക ബീച്ചില്‍ മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ച് കയറി.

murali

എൽഡിഎഫ് നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

murali

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!