ചലച്ചിത്ര സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അമ്പതിൽപരം സിനിമകളിൽ അഭിനയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മേഘനാഥന്റെ അന്ത്യം.
പഞ്ചാഗ്‌നി, ചെങ്കോല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി.1983ല്‍ പുറത്തിറങ്ങിയ അസ്ത്രം ആണ് ആദ്യ സിനിമ. നടൻ ബാലൻ കെ.നായരുടെ മകനാണ്.
