September 19, 2024
NCT
KeralaNewsThrissur News

ജപ്പാൻ കരാത്തെ ദൊ കെന്യു റിയു തൃശ്ശൂർ ജില്ലാ സൗത്ത് സോൺ കളർ ബെൽറ്റ് ഗ്രേഡിംങ്ങ് നടത്തി.

വലപ്പാട് : ജപ്പാൻ കരാത്തെ ദൊ കെന്യു റിയു തൃശ്ശൂർ ജില്ലാ സൗത്ത് സോൺ കളർ ബെൽറ്റ് ഗ്രേഡിംങ്ങ് നടത്തി. കഴിമ്പ്രം ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബെൽറ്റ് അവാർഡിങ്ങും, സർട്ടിഫിക്കറ്റ് വിതരണം നടത്തി.

ചടങ്ങിനോടനുബന്ധിച്ച് വിശിഷ്ട വ്യക്തിത്വങ്ങളായ കഴിമ്പ്രം സ്വദേശിയായ കൊച്ചി മെട്രോ ചീഫ് സെക്യൂരിറ്റി ഓഫീസർ Dysp കെ.ജി സലിൽ, സംസ്ഥാന കലോത്സവം കേരളനടനം ഹയർ സെക്കൻ്ററി വിഭാഗം എഗ്രേഡ് നേടിയ ആർച്ച എസ് കുമാർ, മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ നാട്ടിക സ്വദേശി ശിവകാമി എന്നിവരെ ആദരിക്കുകയും ചെയ്തു.

ഉണ്ണികൃഷ്ണൻ തൈപറമ്പത്ത് അദ്ധ്യനായ ചടങ്ങിൽ ഷിഹാൻ പി.ഡി സുരേന്ദ്രൻ, ശ്രീ സുദീപ് മാസ്റ്റർ, സ്കൂൾ എച്ച്.എം ബീന രാജൻ, ജിഹാസ് വലപ്പാട്, എം.എ സലിം, പ്രൊഫസർ. സമീർഖാൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Related posts

ആറാട്ടുപുഴ പൂരം 8.40 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്തു.

murali

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വാടാനപ്പള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പത്തൊമ്പതുകാരി മുങ്ങിമരിച്ചു: 2 പേർ ഗുരുതരാവസ്ഥയിൽ.

murali
error: Content is protected !!