September 19, 2024
NCT
KeralaNewsThrissur News

ചെമ്മീൻ കറി കഴിച്ച് അലർജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു.

തൊടുപുഴ : ചെമ്മീൻ കറി കഴിച്ച് അലർജി മൂർഛിച്ചതിനെത്തുടർന്നു ചികിത്സയിലിരിക്കെ യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ആണു മരിച്ചത്.

കഴിഞ്ഞ 6–ാം തീയതി ചെമ്മീൻ കറി കഴിച്ച് നികിതയുടെ ശരീരം ചൊറിഞ്ഞു തടിച്ചതിനെത്തുടർന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാ‍ൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ‌ഞായറാഴ്ച രാത്രി പതിനൊന്നോടെ മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ്‌ ആണ്.

Related posts

കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി.

murali

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കുകൾ വർധിപ്പിച്ചു.

murali

കൊടുങ്ങല്ലൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 5 പവന്റെ സ്വർണ്ണമാല കവർന്നു.

murali
error: Content is protected !!