September 19, 2024
NCT
KeralaNewsThrissur News

ശശി കടവിലിന്റെ കുടുംബത്തിന് സ്‌നേഹഭവനം നിർമിച്ച് നൽകി.

തൃപ്രയാർ : സി.സി. മുകുന്ദൻ എം.എൽ.എ.യുടെ ‘സഹപ്രവർത്തകനൊരു വീട്’ പദ്ധതിയിൽ ഉൾപ്പെടുത്തി മണപ്പുറം ഫൗണ്ടേഷൻ നിർമിച്ച് നൽകുന്ന വീട് കൈമാറി. കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കൗൺസിൽ അംഗവും നാട്ടിക മണ്ഡലം സെക്രട്ടറിയുമായിരുന്ന പരേതനായ ശശി കടവിലിന്റെ കുടുംബത്തിനാണ് സ്‌നേഹഭവനം നിർമിച്ച് നൽകിയത്.

സി.സി. മുകുന്ദൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ്‌ ട്രസ്റ്റി വി.പി. നന്ദകുമാർ എന്നിവർ ചേർന്ന് താക്കോൽ കൈമാറി. ഭക്ഷ്യധാന്യ കിറ്റ് മണപ്പുറം സി.ഇ.ഒ. ജോർജ് ഡി. ദാസ്, സി.എസ്.ആർ. ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ എന്നിവർ കൈമാറി. പി.കെ. സുഭാഷ് ചന്ദ്രൻ, എം. സ്വർണലത എന്നിവർ പ്രസംഗിച്ചു.

Related posts

തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തി.

murali

പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു.

murali

14 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കന് മൂന്നുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!