NCT
KeralaNewsThrissur News

റിയാലിറ്റ് ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്.

റിയാലിറ്റ് ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി.

അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പരിപാടിയില്‍ ശാരീരിക ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖും ജഎം എ അബ്ദുള്‍ ഹക്കിമും വ്യക്തമാക്കി.

Related posts

ഓപ്പറേഷൻ മൻസൂൺ: ഏഴു സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശം.

murali

താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ്; എൽ ഡി എഫ് വൻ വിജയം.

murali

നസീർ അന്തരിച്ചു.

murali
error: Content is protected !!