September 20, 2024
NCT
KeralaNewsThrissur News

തൃശൂര്‍ പൂരം: നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു.

നാളെയാണ് തൃശൂര്‍ പൂരം. പൂരത്തിന്റെ വിളംബരമറിയിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂര ചടങ്ങുകൾക്ക് തുടക്കമായി.

രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടത്. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തി. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിലാണ് ശ്രീമൂലസ്ഥാനത്ത് എത്തിയത്.

പ്രദക്ഷിണ വഴിയിലൂടെ വടക്കുംനാഥനെ വലം വെച്ച് 12.15ഓടെ തെക്കേ ഗോപുരം തുറന്ന് പുറത്തിറങ്ങി. പുറത്ത് കാത്ത് നിന്നവർക്ക് നേരെ തുമ്പി ഉയർത്തി പൂര വിളംബരമറിയിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയ ശിവകുമാറിനെ പുഷ്പവൃഷ്ടിയോടെ വരവേറ്റു. ഇനിയുള്ള ഒന്നര നാൾ നാദ, മേള വർണ്ണ വിസ്മയങ്ങളുടെ വിസ്മയമായിരിക്കുന്നു. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധന ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും.

Related posts

കൊരട്ടിയിൽ സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമിച്ചു. യുവാവ് കസ്റ്റഡിയിൽ.

murali

ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പ്രതികൾ സൈബർ ക്രൈം പോലീസിൻെറ പിടിയിൽ.

murali

കേന്ദ്രത്തിലും, കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും; എല്ലാ പ്രശ്നങ്ങളും പരിഹരിക്കും – രാഹുൽ ഗാന്ധി.കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും; എല്ലാ പ്രശ്നങ്ങളും പരിഹരിക്കും – രാഹുൽ ഗാന്ധി.

murali
error: Content is protected !!