NCT
KeralaNewsThrissur News

എം.ഡി.എം.എ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

വടക്കേക്കാട് : പുന്നയൂർക്കുളം ആൽത്തറയിൽ നിന്ന് എം.ഡി.എം.എ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുമാരന്‍പടി ആലിങ്ങല്‍ വീട്ടില്‍ മകന്‍ മുഹമ്മദ് മന്‍സുര്‍ (23), ചാവക്കാട് മണത്തല സ്വദേശി താഴത്ത് വീട്ടില്‍ വലിയോന്‍ എന്ന് വിളിക്കുന്ന അര്‍ഷാദ് (24), തങ്ങള്‍പ്പടി ചോലയില്‍ വീട്ടില്‍ റംഷീദ് (35), ചെറായി നാലകത്ത് വീട്ടില്‍ ഷഫീര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച്ച വൈകിട്ട് ആല്‍ത്തറ കുന്നത്തൂര്‍ മന ബാറിന് സമീപത്ത് സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തതോടെയാണ് പ്രതികള്‍ വടക്കേക്കാട് എസ്.എച്ച്.ഒ.-ആര്‍.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

Related posts

സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തിൽ നീന്താൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

murali

ബൈക്കിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

murali

അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് നിഗമനം.

murali
error: Content is protected !!