September 20, 2024
NCT
KeralaNewsThrissur News

കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ബാലുശ്ശേരി : കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും ആളൊഴിഞ്ഞ വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി

കരിഞ്ചോല പെരിങ്ങോട് ദേവനന്ദ (15), എകരൂൽ സ്വദേശിയായ പരപ്പിൽ വിഷ്ണു (21) എന്നിവരെയാണ് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി കരിഞ്ചോലയിൽ നിന്നും 19-ാം തീയതി വെള്ളിയാഴ്ച പുലർച്ചെ ഇരുവരേയും കാണാതായിരുന്നു.

മൃതദേഹത്തിന് അഞ്ചു ദിവസത്തിലധികം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി..

Related posts

രാഷ്ട്രീയം പറഞ്ഞതിന് സോഡക്കുപ്പികൊണ്ടുള്ള അടിയേറ്റ് കടയുടമയുടെ തലയ്ക്ക് പരിക്കേറ്റു.

murali

തിരഞ്ഞെടുപ്പ്, ഉത്സവക്കാലം: ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന.

murali

താപനില ഉയരാൻ സാധ്യത; യെല്ലോ മുന്നറിയിപ്പ് നൽകി.

murali
error: Content is protected !!