September 19, 2024
NCT
KeralaNewsThrissur News

നവജാത ശിശുവിൻറെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. യുവതിയുമായി സൗഹൃദം മാത്രം.

കൊച്ചി : പനമ്പള്ളിനഗറിൽ നവജാത ശിശുവിൻറെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്.  താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി ഇന്നലെ  പോലീസിന് മൊഴി നൽകിയിരുന്നു. തൃശൂർ സ്വദേശിയായ ആൺ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.

ഇന്നലെ രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറിൽ നടുറോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.  കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നും, കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നൽകി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയെ റിമാൻഡ് ചെയ്യും.

Related posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യ്തു.

murali

പട്ടിക്കൂടിനടിയിൽ ഒളിപ്പിച്ച 32 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ വടക്കാഞ്ചേരി എക്സൈസിന്റെ പിടിയിൽ.

murali

ഡോ. ജോണ്‍ മത്തായി സെന്ററിലെ മെന്‍സ് ഹോസ്റ്റല്‍ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

murali
error: Content is protected !!