September 19, 2024
NCT
KeralaNewsThrissur News

15 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ചങ്ങരംകുളം : ഒതളൂരില്‍ 15 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒതളൂര്‍ മുപ്പത്തില്‍ പവദാസിന്റെ മകള്‍ നിവേദ്യ(15)ആണ് മരിച്ചത്. വീടിനകത്ത് ബാത്ത്റൂമില്‍ കയറില്‍ തൂങ്ങിയ നിലയില്‍കണ്ട നിവേദ്യയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വെള്ളിയാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. കുന്നംകുളം ചെര്‍ളയം ബദനി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥി ആയിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മാതാവ് റീന. സഹോദരി ആദിത്യ.

Related posts

മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു.

murali

സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

murali

മാർച്ച് 31 കെ.സി. വേലായുധന്റെ 31-ാം ചരമ വാർഷിക ദിനം ആചരിച്ചു.

murali
error: Content is protected !!