September 20, 2024
NCT
KeralaNewsThrissur News

പൊലീസ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലിസ് വീണ്ടും പിടികൂടി.

വാടാനപ്പള്ളി : പൊലീസ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലിസ് വീണ്ടും പിടികൂടി. തളിക്കുളം പത്താംകല്ല് കോപ്പൂർ വീട്ടിൽ അഭിഷേകാണ് (25) വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട ശേഷം മണിക്കൂറുകൾക്കകം വീണ്ടും അറസ്റ്റിലായത് . അന്യ സംസ്ഥാന സ്വദേശിയെ അഭിഷേക് ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ചിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് അഭിഷേകിനെ വാടാനപ്പള്ളി പൊലിസ് പിടികൂടിയത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കിടന്നിരുന്ന അഭിഷേക് ഞായറാഴ്ച രാവിലെ കുടിക്കാൻ വെള്ളം ചോദിച്ചതിനെ തുടർന്ന് പൊലീസുകാർ വെള്ളം കൊടുത്തിരുന്നു. പിന്നീട് രാവിലെ അഞ്ചരയോടെയാണ് ഇയാൾ ഗ്രില്ലിനിടയിലൂടെ കൈയിട്ട് താഴ് തുറന്ന് രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് കൂടുതൽ പൊലീസെത്തി അഭിഷേകിനെ കണ്ടെത്താൻ വ്യാപകമായ തിരച്ചിലിനിടയിൽ അഭിഷേകിനെ മണിക്കുറുകൾക്ക് ശേഷം തളിക്കുളത്ത് നിന്ന്  വാടാനപ്പള്ളി എസ് ഐ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള വാടാനപ്പള്ളി പോലീസും, പ്രത്യേക സ്കോഡും  ചേർന്നാണ് ഇയാളെ പിടികൂടിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

കൊടുങ്ങല്ലൂർ കുരുംബക്കാവിൽ പ്രതീകാത്മക കാവുതീണ്ടൽ നടന്നു.

murali

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു.

murali

തൃശൂരിൽ കെ മുരളീധരനുവേണ്ടിയുള്ള ചുമരെഴുത്തുമായി ടി.എൻ പ്രതാപൻ എം പി.

murali
error: Content is protected !!