September 19, 2024
NCT
KeralaNewsThrissur News

താന്ന്യം പഞ്ചായത്ത് ശ്‌മശാനത്തിൽ തീപിടുത്തം; പ്രതിഷേധവുമായി കോൺഗ്രസ്സ്

പെരിങ്ങോട്ടുകര : താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ തീപിടുത്തം പഞ്ചായത്തിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ശ്മശാനത്തിനു മുൻപിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. മൃതദേഹം സംസ്കരിക്കുന്നതിനിടയിൽ ഫർണസിൽ നിന്നാണ് തീ പടർന്നത്.

ചുറ്റും മാലിന്യങ്ങളും , ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളുമാണ് ശ്മശാനത്തിൽ തീപടർന്നത് ശ്രദ്ധയിൽ പെട്ട ഹരിത കർമ്മസേനയുടെ ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത് . ഉടനെ ഇതിന് ഒരുപരിഹാരം കാണണമെന്നും , കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈ.പ്രസിഡന്റും – ഗ്രാമപഞ്ചായത്ത് അംഗവുമായ ആന്റോ തൊറയൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു . ബെന്നി തട്ടിൽ , സുബൈർ ശാന്തിപുരത്ത് , മിനി ജോസ് , രാജൻ സി.ആർ , വിനയൻ കൂനമ്പാട്ട് , ആഷിക്ക് ജോസ് ,ഷിഹാബ് താന്ന്യം എന്നിവർ പ്രസംഗിച്ചു . ഷാഹിർ വലിയകത്ത് , സിദ്ധിഖ് കൊളത്തേക്കാട്ട് , ഗോപാലകൃഷ്ണൻ , സിദ്ധിഖ് കറപ്പം വീട്ടിൽ എന്നിവർ നേതൃത്വം നൽകി

Related posts

കുന്നംകുളത്ത് വർക്ക്ഷോപ്പിൽ കാറിന് തീപിടിച്ചു.

murali

വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട; പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ.

murali

റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു.

murali
error: Content is protected !!