NCT
KeralaNewsThrissur News

യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാംപ്രതി പിടിയില്‍.

ചാവക്കാട് : യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാംപ്രതി പിടിയില്‍. പുതിയങ്ങാടി സ്വദേശി നസറുള്ള തങ്ങളേ (44) യാണ് 5 വര്‍ഷത്തിന് ശേഷം വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് ഇദ്ദേഹം. പാടൂര്‍ നിന്നാണ് വ്യാഴാഴ്ച്ച പുലര്‍ച്ച രണ്ട് മണിയോട് കൂടി എസ്.എച്ച്.ഒ ബിനു ആറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

2004 ജൂണ്‍ 12 നാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായ നസറുള്ള വിചാരണ നടന്ന സമയത്താണ് ഒളിവില്‍ പോയത്. വിദേശത്തും നാട്ടിലുമായി അബ്ദുല്‍ ഷുക്കൂര്‍ എന്ന വ്യാജ പേരില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു നസറുള്ള.

പാടൂരിലെ ഭാര്യ വീട്ടില്‍ ഇടയ്ക്കിടെ രഹസ്യമായി വന്ന് പോവാറുള്ള വിവരം ലഭിച്ചതനുസരിച്ച് നടത്തിയ പരിശോധനയില്‍ അതി സാഹസികമായാണ് നസറുള്ളയേ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് സംസ്ഥാന, ജില്ല വിവിധ കുറ്റാന്വേഷണ ഏജന്‍സികള്‍ പ്രതിയെ ചോദ്യം ചെയ്തു. 3:30 ഓട് കൂടി കനത്ത സുരക്ഷ ഒരുക്കി തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.

Related posts

സാവിത്രി നിര്യാതയായി.

murali

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം: ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.

murali
error: Content is protected !!