September 19, 2024
NCT
KeralaNewsThrissur News

പത്മപ്രഭ പുരസ്കാരം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്.

ഈ വർഷത്തെ പത്മപ്രഭ പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം. എൻ.എസ്. മാധവൻ ചെയർമാനും കൽപ്പറ്റ നാരായണൻ, എസ്. ശാരദക്കുട്ടി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

എം.കെ. പത്മപ്രഭ ഗൗഡറുടെ ഓര്‍മയ്ക്കായി പത്മപ്രഭാ സ്മാരക ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 1996 മുതൽ പുരസ്കാരം നൽകിവരുന്നുണ്ട്. 2023ൽ കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രനായിരുന്നു പുരസ്കാരം.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, വൈലോപ്പിള്ളി പുരസ്‌കാരം, ഒളപ്പമണ്ണ പുരസ്‌കാരം, ആറു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. റഫീഖ് അഹമ്മദിന്റെ കവിതകള്‍, കടല്‍ക്കാഴ്ച, റഫീക്ക് അഹമ്മദിന്റെ ചലച്ചിത്രഗാനങ്ങള്‍, അഴുക്കില്ലം (നോവല്‍) എന്നിവയാണ് പ്രധാന കൃതികള്‍. തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ച റഫീക്ക് അഹമ്മദ് കാവ്യരംഗത്തും ചലച്ചിത്രഗാന രംഗത്തും സജീവമാണ്.

Related posts

തൃശ്ശൂരിൽ വീണ്ടും പോസ്റ്റർ; ടി.എൻ പ്രതാപനെതിരെയാണ് പോസ്റ്റർ.

murali

കാളമുറിയിൽ ലോറികൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല.

murali

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

murali
error: Content is protected !!