September 19, 2024
NCT
KeralaNewsThrissur News

യുവാവിനെ മര്‍ദ്ദിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍.

കയ്പമംഗലം : മൂന്നുപീടികയില്‍ കഴിഞ്ഞ ദിവസം യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കന്‍പുരക്കല്‍ ആദിത്യന്‍ (19), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി ബ്ലാഹയില്‍ അതുല്‍കൃഷ്ണ (23) എന്നിവരും കൗമാരക്കാരായ മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പെരിഞ്ഞനം സ്വദേശിയായ അശ്വിന് മര്‍ദ്ദനമേറ്റത്. കുറച്ചു ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ആരോ വാങ്ങിയിരുന്നു, തിരികെ കിട്ടാതായതോടെ മൊബൈല്‍ ഹെഡ് സെറ്റ് എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അശ്വിന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Related posts

പോക്സോ കേസ്: റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ.

murali

ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും, കുത്തിയും കൊലപ്പെടുത്തി.

murali

ബൈക്കിനു പിന്നിൽ സഞ്ചരിച്ച അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

murali
error: Content is protected !!