September 19, 2024
NCT
KeralaNewsThrissur News

സി ബി എസ് ഇ / എസ്.എസ്.എൽ.സി / പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

തൃപ്രയാർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നാട്ടിക നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാം വാർഡിലെ സി ബി എസ് ഇ / എസ്.എസ്.എൽ.സി / പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കൂടിയായ പി വിനു അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ നാലാം വാർഡ് പ്രസിഡന്റ്‌ ശ്രീദേവി സദാനന്ദൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ്, യൂത്ത് കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ റാനിഷ് കെ രാമൻ, കെ എസ് യു ജില്ലാ സെക്രട്ടറി എം വി വൈഭവ് എന്നിവർ സംസാരിച്ചു.

വിശ്വനാഥൻ കൊടപ്പുള്ളി, ജയരാമൻ അണ്ടേഴത്ത്,കെ എ രാമൻ, രഘുനാഥ് നായരുശേരി,സരോജിനി അപ്പുണ്ണി. ഉണ്ണികൃഷ്ണൻ അന്തിക്കാട്ട്, സത്യവാൻ കാഞ്ഞിരപ്പറമ്പിൽ,തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related posts

ഊരകം വെറ്റിലമൂലയില്‍ പൂട്ടികിടന്ന വീട് കൂത്തിതുറന്ന് മോഷണം സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു.

murali

നവജാത ശിശുവിൻറെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. യുവതിയുമായി സൗഹൃദം മാത്രം.

murali

ആറാട്ടുപുഴ പൂരം കൊടിയേറി.

murali
error: Content is protected !!