NCT
KeralaNewsThrissur News

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; പത്ത് ജില്ലകളിൽ അലർട്ട്, അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും.

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.

ഈ ദിവസങ്ങളിൽ കാറ്റോടും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

Related posts

അന്തിക്കാട് സ്റ്റേഷനിലെ എസ്ഐക്ക് നേരെ മർദ്ദനം: പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ ചികിത്സ തേടി.

murali

കുടുംബശ്രീയുടെ സംസ്ഥാനതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ഗുരുവായൂർ സ്വദേശിനിക്ക്.

murali

വാടനപ്പള്ളിയിൽ 16-കാരന് നേരെ അക്രമണം: പ്രതിയും നിയമവുമായി പൊരുത്തപ്പെടാത്ത 16 വയസുള്ള ആൺകുട്ടിയും പിടിയിൽ.

murali
error: Content is protected !!