NCT
KeralaNewsThrissur News

ചെറുതുരുത്തിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർഥിനിക്ക് പരിക്ക്..

ചെറുതുരുത്തിയിൽ കോളേജ് വിദ്യാർഥിനിക്ക് ഇടിമിന്നലേറ്റ് പരിക്ക്. ചെറുതുരുത്തി ദേശമംഗലം സ്വദേശി അനശ്വരയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇടിമിന്നലിന്‍റെ ആഘാതത്തിൽ അനശ്വരരുടെ കാലിന് പൊള്ളലേറ്റു. വലിയ ശബ്ദത്തോടെ തീഗോളം വീടിനകത്തേക്ക് വരികയായിരുന്നു.

തീ ഗോളം വരുന്നത് കണ്ട് അനശ്വരയുടെ മാതാവ് സുബിതയും പിതാവിന്റെ അമ്മ ജാനകിയും ഒഴിഞ്ഞുമാറിയതിനാൽ അപകടം ഒഴിവായി. ഇടിമിന്നലിന്‍റെ ആഘാതത്തിൽ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. ചുവരുകൾക്കും കേടുപാടുകൾ സംഭവിച്ചു.

Related posts

ചേർപ്പ് കോടന്നൂർ കൊലപാതകം; 3 പ്രതികളെ ചേർപ്പ് പോലീസ് പിടികൂടി.

murali

ഫുട്ബോൾ താരം ബൈക്കപകടത്തിൽ മരിച്ചു.

murali

മധ്യവയസ്കയെ അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

murali
error: Content is protected !!