September 19, 2024
NCT
KeralaNewsThrissur News

താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി.

പെരിങ്ങോട്ടുകര : താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ നടത്തി . മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടികബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം സി.ടി. ജോസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു .

കോൺഗ്രസ് നേതാക്കളായ ആന്റോ തൊറയൻ , വി.കെ.പ്രദീപ്, ശിവജി കൈപ്പിള്ളി , ലൂയീസ് താണിക്കൽ , ചെറിയയപ്പൻ എന്നിവർ പ്രസംഗിച്ചു . പ്രമോദ് കണിമംഗലത്ത് , സാജൻ , ഉക്രു പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകി.

Related posts

ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.

murali

തൃശ്ശൂരിൽ വാഹനാപകടം; ഒരു മരണം. 10 പേർക്ക് പരിക്ക്

murali

ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ.

murali
error: Content is protected !!