ചേർപ്പ് : ചെവൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. സീവീസ് വുഡ് ഇൻ്റീരിയേഴ്സ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ ആയിരുന്നു സംഭവം. തൃശൂർ, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവിടങ്ങളിൽ നിന്ന് എത്തിയ അക്യുരക്ഷാസേന സംയുക്തമായി തിയണച്ചു.
തൃശൂരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ് ടി എസ് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ കെ എ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തീയണച്ചത്.
