September 19, 2024
NCT
KeralaNewsThrissur News

കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു.

തൃശൂർ : കേച്ചേരിയിൽ  കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകളിൽ സംഭവിച്ചു.

പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കേച്ചേരിയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രാവിലെ ഒൻപതോടെയാണ്  അപകടം. കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസിന്റെ നേതൃത്വത്തിലുള്ള പോലീസ സംഘം സ്ഥലത്തെത്തി  വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി.

Related posts

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് നാട്ടിക മണ്ഡലത്തിൽ ആരംഭിച്ചു.

murali

മാളയിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

murali

തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.

murali
error: Content is protected !!