September 19, 2024
NCT
KeralaNewsThrissur News

പഴുവിലിൽ 2 വയസ്സുള്ള കുട്ടി പാടത്തെ വെള്ളത്തിൽ മുങ്ങിമരിച്ചു.

അന്തിക്കാട് : പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ 2 വയസ്സുള്ള കുട്ടി പാടത്തെ വെള്ളത്തിൽ മുങ്ങിമരിച്ചു. തറയിൽ സിജൊ മകൻ ജെർമിയയാണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. മറ്റു കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി വീട്ടുകാർ അറിയാതെ വീടിൻ്റെ ഗേറ്റ് തുറന്ന് വീടുനു മുന്നിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്തെത്തുകയായിരുന്നു.

അതുവഴി വന്ന ബൈക്കു യാത്രക്കാരായ യുവാക്കളാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പഴുവിൽ ആശപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു പിതാവ് സിജോ വിദേശത്താണ്. അമ്മ : സീമ. സഹോദരങ്ങൾ: ജെയ്ഡൻ, ജോഷ്വ.

Related posts

സുധാകരൻ നിര്യാതനായി.

murali

അതിരപ്പിള്ളി വനത്തിനുള്ളിൽ പിടിയാന ചരിഞ്ഞ നിലയിൽ.

murali

പോക്സോ കേസിൽ പ്രതിക്ക് 40 വർഷം തടവ്.

murali
error: Content is protected !!