September 19, 2024
NCT
KeralaNewsThrissur News

ഭക്ഷ്യ വിഷബാധ; ഹോട്ടൽ തൊഴിലാളികളും ആശുപത്രിയിൽ.

ഭക്ഷ്യ വിഷബാധയുണ്ടായ പെരിഞ്ഞനം സെയിൻ ഹോട്ടലിലെ തൊഴിലാളികളും വിഷബാധയേറ്റ് ആശുപത്രിയിൽ, ഹോട്ടലിൽ താമസിച്ചു വന്നിരുന്ന മൂന്ന് ഇതര സംസ്ഥാനക്കാരെയാണ് ഇന്ന് വൈകീട്ട് ആശുപത്രിലാക്കിയത്. എല്ലാവർക്കും വയറിളക്കമാണ് ബാധിച്ചിട്ടുള്ളത്.

ഇന്ന് വൈകീട്ട് ഹോട്ടലിൽ പരിശോധനക്കെത്തിയ ആരോഗ്യവിഭാഗമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ചികിത്സ തേടിയവരുടെ എണ്ണം 213 ആയി. ശനിയാഴ്ച രാത്രി പെരിഞ്ഞനത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് അര്‍ധരാത്രിയോടെ പനിയും വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥത പ്രകടിപ്പിച്ചവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പൊന്മാനിക്കുടം സ്വദേശി ഉസൈബ ( 56) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

Related posts

പുന്നയൂർക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്ക്.

murali

14 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കന് മൂന്നുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ.

murali

ചന്ദ്ര ടീച്ചർ നിര്യാതയായി.

murali
error: Content is protected !!