NCT
KeralaNewsThrissur News

കനോലി കനാലിൽ കൂടുകെട്ടി കൃഷിചെയ്തിരുന്ന മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി.

മതിലകം : കനോലി കനാലിൽ കൂടുകെട്ടി കൃഷിചെയ്തിരുന്ന മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മതിലകം സ്വദേശി ഏക്കണ്ടി വീട്ടിൽ ഖദീജാബി മാഹിൻ അഞ്ചരലക്ഷത്തോളം രൂപ ചെലവിട്ട് ആരംഭിച്ച മീൻകൃഷിയിലാണ് ബുധനാഴ്‌ച രാവിലെയോടെ ചത്തുപൊങ്ങിയത്.

മതിലകം തൃപ്പേക്കുളത്ത് ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച കൂടുകൃഷിയിലെ മീനുകളായ രണ്ടായിരം കാളാഞ്ചി, ആയിരം കരിമീൻ എന്നീ കുഞ്ഞുങ്ങളെയാണ് പുഴയിൽ കൂടുകെട്ടി വളർത്തിയിരുന്നത്. ഇതിൽ പകുതിയിലധികം ചത്തതായി വീട്ടുകാർ പറഞ്ഞു.

കനത്ത മഴയിൽ കനോലി കനാലിൽ വെള്ളത്തിന്റെ കുത്തൊഴുക്കു കൂടിയതും മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിയെത്തിയതും മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമായതായി പറയുന്നു. വാർഡ് അംഗം ഒ.എ. ജെൻട്രിനും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Related posts

‘വാക്കുകൾ പൂക്കുന്നിടം’ പ്രകാശിപ്പിച്ചു.

murali

റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള.

murali

അനശ്വര സ്മാർട്ട്  അംഗൻവാടി താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!