September 19, 2024
NCT
KeralaNewsThrissur News

തൃശൂർ ജില്ലയിൽ ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്നത് 40 പൊലീസുകാർ.

തൃശൂർ സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ നിന്നായി 40 പോലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സർവീസിൽ നിന്നും വിരമിക്കും. തൃശൂർ സിറ്റി ജില്ലയിൽ നിന്നും 24 പോലീസ് ഓഫീസർമാരും തൃശൂർ റൂറൽ ജില്ലയിൽ നിന്നും 16 പോലീസ് ഓഫീസർമാരുമാണ് വിരമിക്കുന്നത്. വിരമിക്കുന്നവരിൽ ഒരു എസി പി യും രണ്ട് ഇൻസ്പെക്ടർമാരും 37 സബ്ബ് ഇൻസ്പെക്ട്രൽമാരുമുണ്ട്.

വിരമിക്കുന്ന സഹപ്രവർത്തകർക്ക് തൃശൂർ സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് സംഘടനകൾ യാത്രയയപ്പ് നൽകി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ സെക്രട്ടറി കെ കെ രാധാകൃഷ്ണനും വിരമിക്കുന്നവരിലുണ്ട്. യാത്രയയപ്പ് പരിപാടി തൃശൂർ റേഞ്ച് ഡി ഐ ജി എസ് അജീതാ ബീഗം ഉദ്ഘാടനം നിർവ്വഹിച്ച് ഉപഹാര സമർപ്പണവും നടത്തി.

ജില്ലാ പൊലീസ് മേധാവിമാരായ അങ്കിത് അശോകൻ, നവനീത് ശർമ്മ, അഡീഷണൽ എസ് പി മാരായ ബിജു കെ സ്റ്റീഫൻ, പ്രദീപ് വെയിൻസ് തൃശൂർ എ സി പി കെ സുദർശൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, പോലീസ് സംഘടനാ ഭാരവാഹികളായ തൃശൂർ സിറ്റിയിൽ നിന്നുള്ള കെ സി ബൈജു , ബിനുഡേവിസ്  പി ആർ കമൽദാസ് കെ സി ഗിരീഷ് , കെ സി സുനിൽ, തൃശൂർ റൂറൽ ജില്ലയിൽ നിന്നുള്ള കെ പി രാജു, എം എൽ വിജോഷ്, ശബരീകൃഷ്ണൻ വി എന്നിവർ സംസാരിച്ചു.

Related posts

മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൊച്ചുമകളും ഭർത്താവും പിടിയിൽ.

murali

ബിസിനസ് സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

murali

പേരാമ്പ്ര അനു കൊലപാതകത്തിലെ പ്രതി മുജീബിനെ പൊലീസ് പിടികൂടിയത് അതി സാഹസികമായി.

murali
error: Content is protected !!