September 20, 2024
NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട; പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ.

തൃശ്ശൂർ : വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട; പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ വാടാനപ്പള്ളി ചിലങ്ക സെൻ്ററിൽ നിന്നും പോലീസ് പിടികൂടി.

മഹാരാഷ്ട്ര സ്വദേശി 32 വയസ്സുള്ള സയ്യിദ് ഇർഫാനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും വാടാനപ്പള്ളി പോലിസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

കഞ്ചാവ് കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്നതിനിടെയാണ് ഇയാളെ പോലിസ് പിടി കൂടിയത്. പ്രതി ആർക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഉപഭോക്താക്കൾ ആരെല്ലാമാണെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. തീരദേശ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

Related posts

പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു.

murali

അംഗൻവാടിയിലെ ടീച്ചറമ്മക്ക് യാത്രയയപ്പിന് സ്വർണ്ണ വളനൽകി ആദരിച്ചു.

murali

ഡോക്ടറായ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു.

murali
error: Content is protected !!