മരുന്ന് ഫോണിലൂടെ ബുക്ക് ചെയ്ത് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് വിശ്വാസം നേടിയ ശേഷം പരാതിക്കാരന്റെ മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ കോട്ടയം വെള്ളൂർ തലയോലപറമ്പ് ഇഞ്ചിക്കാലയിൽ വീട്ടിൽ ജോബിൻ ജോസ് ആണ് (33) അറസ്റ്റിലായത്.
11.09.2026 പുലർച്ചെ 2.10ന് തൃശൂർ ദിവാൻജിമൂല ജങ്ഷന് സമീപം അമ്മു റീജൻസി ഹോട്ടലിന്റെ പരിസരത്തായിരുന്നു സംഭവം. മരുന്ന് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് പരാതിക്കാരനെ സമീപിച്ച പ്രതി, ഏകദേശം 10,000 രൂപ വിലവരുന്ന റെഡ്മി മൊബൈൽ ഫോണും 650 രൂപയും തട്ടിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
പരാതിക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ പ്രതിക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മുൻ കേസുകൾ നിലവിലുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
