NCT
KeralaNewsThrissur News

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു.

കുന്നംകുളം : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. തോന്നല്ലൂര്‍ മത്തായിപ്പടി സ്വദേശി ബാലന്‍ (56) ആണ് മരിച്ചത്. കുന്നംകുളത്ത് നിന്ന് തോന്നല്ലൂരിലുള്ള വീട്ടിലേക്ക് വരുന്നതിനിടയില്‍ പന്നിത്തടം പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം  സംഭവിച്ചത്.

അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts

തൃശൂർ പൂരം: ഡ്യൂട്ടിക്ക് നഗരത്തിൽ വിന്യസിക്കുന്നത് 3200 പോലീസ് ഉദ്യോഗസ്ഥരെ.

murali

തിങ്കളാഴ്ച മുതൽ തൃശൂർ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും.

murali

പ്രേമലത നിര്യാതയായി.

murali
error: Content is protected !!