പെരിഞ്ഞനം : സെന്റ് സെബാസ്റ്റ്യൻ കപ്പേളയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. മുൻവശത്ത് വച്ചിരുന്ന ഭണ്ഡാരത്തിന്റെ താഴ് തകർത്താണ് പണം കവർന്നത്. ദേശീയ പാതയിൽ പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു തെക്കു ഭാഗത്താണ് കപ്പേള സ്ഥിതി ചെയ്യുന്നത് .
ഇന്നു രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. സമാനരീതിയിൽ മൂന്ന് വർഷം മുൻപും ഇവിടെ മോഷണം നടന്നിരുന്നതായി പറയുന്നു .കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
