NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ പോലിസ് പിടിയിൽ

കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോളെജ് ഗ്രൗണ്ട് പരിസരത്ത് നിന്നും എം.ഡി.എം.എ. യുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ചാപ്പാറ സ്വദേശി അറക്കപ്പറമ്പിൽ അജിത്ത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക് (21) എന്നിവരെയാണ് പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി, സന്തോഷ് കുമാർ, കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ശശിധരൻ, എസ്ഐ സജിനി, തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ്ഐ പ്രദീപ് സി. ആർ. എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികൾ രണ്ടുപേരും കൊടുങ്ങല്ലൂർ പോലിസ് സ്‌റ്റേഷൻ റൗഡികളും, നിരവധി ക്രിമിനൽ കേസുകളിലേ പ്രതികളുമാണെന്നും പോലീസ് പറഞ്ഞു.

Related posts

അന്തിക്കാട് ആദർശ് വധക്കേസ്; ആറ് പ്രതികൾക്കും ജീവപര്യന്തം തടവും, 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

murali

കണ്ടക്ടറുടെ ക്രൂര മർദനത്തിനിരയായ വയോധികൻ മരിച്ചു.

murali

ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു.

murali
error: Content is protected !!